സുഹൃത്തും സഹപ്രവർത്തകനുമായ ജെ.കെ. തന്റെ സർഗ്ഗാത്മകതയെ ഒരു പുസ്തകമായി ഇറക്കാൻ കാണിച്ച ഇച്ഛാശക്തിയെ കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ഞാൻ ഈ പുസ്തകം വായിക്കാൻ ഉറപ്പിച്ചതാണ്.ആഗ്രഹങ്ങൾ ഒന്നും അടുത്ത ജന്മത്തിലേക്ക് മാറ്റിവയ്ക്കാനുള്ളതല്ല എന്ന് എന്റെ ഉള്ളിൽ, പുസ്തകത്തിലെ കഥകളിലൂടെയും അല്ലാതെയും വിപിൻ ചേട്ടൻ ഓർമിപ്പിക്കും പോലെ തോന്നി.
20 ചെറുകഥകൾ അടങ്ങുന്ന ഒരു ചെറുകഥാസമാഹാരം .ഭൂരിഭാഗം കഥകളുടെയും കഥാതന്തു എഴുത്തുകാരനും ഞാനും ഉൾപ്പെടുന്ന ബാങ്കിങ് മേഖലയിൽ നിന്ന് ആയതുകൊണ്ട് തന്നെ,മിക്കവാറും കഥകളുമായി വല്ലാത്ത ഒരു മുന്പരിചയവും,പല കഥാപാത്രങ്ങളുമായി ഒരു താദാത്മ്യവും തോന്നി. ഒരു തുടക്കക്കാരന്റെ പതർച്ചയോ സാമൂഹികപ്രതിപഥതയോടുള്ള അപക്വതയോ പുസ്തകത്തിൽ നിഴലിക്കാതിരിക്കാൻ പ്രേത്യേകം ശ്രദ്ധ പുലർത്തിയിട്ടുണ്ട്.ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് കുറച്ചു സമയത്തേക്ക് മാത്രമായി കടന്നു വരാറുണ്ട്, പക്ഷെ അവർ ബാക്കിവച്ച ഓർമ്മകൾ ഒരു ജീവിതകാലം മുഴുവനും നമ്മളെ പിന്തുടരും.അത്തരത്തിലുള്ള ധാരാളം ഓർമപ്പെടുത്തലുകളാണ് ഈ പുസ്തകം.ഇന്നത്ത കാലഘട്ടത്തിൽ മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി,അവന്റെ ഏറ്റവും പ്രിയപെട്ടതിനു വേണ്ടി മാറ്റിവയ്ക്കുവാൻ സമയം ഇല്ല എന്നതാണ്, മറ്റൊരു രീതിയിൽ പറഞ്ഞാൽ മനുഷ്യനു അവന്റെ ആവശ്യങ്ങളും അത്യാവശ്യങ്ങളും വേർതിരിക്കുവാൻ കഴിയുന്നില്ല എന്നത് തന്നെ.അത്യാവശ്യങ്ങൾ ആണെന്ന് നാം നമ്മുടെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിരുന്ന പലതും മാറ്റിവയ്ക്കാവുന്ന വളരെ ചെറിയ ആവശ്യങ്ങൾ മാത്രമാണ് എന്ന് കഥാകാരൻ തന്റെ കഥകളിലൂടെ വീണ്ടും നമ്മളെ ഓർമിപ്പിക്കുന്നു.
എനിക്ക് ഏറ്റവും ഇഷ്ടപെട്ട വരികൾ ഇവയാണ് :
വിശപ്പിനെയാണോ മരണത്തെയാണോ നീ ഭയക്കുന്നത്? "വിശന്നു മരിക്കുന്നതാണ് ഏറ്റവും ഭയാനകം "
പാറി പറക്കുന്ന ചെമ്പരുന്തുകളെ പട്ടങ്ങളാക്കി മാറ്റുന്ന പരിപാടിയാണ് വിവാഹം. സംഗതി രണ്ടും പറക്കും.രണ്ടാമത്തേതിന് നൂലിന്റെ അറ്റത്തു ഒരാൾ കാണും.നമ്മൾ കരുതും പറക്കുവാണെന്നു,നമ്മളെ പറപ്പിക്കുവാ ,എല്ലാ അർത്ഥത്തിലും.
എല്ലാ തരക്കാർക്കും വയ്ക്കാൻ പറ്റിയ ഒരു പുസ്തകം ,പ്രതേകിച്ചും എല്ലാ ബാങ്ക് ഉദ്യോഗസ്ഥരും ഉറപ്പായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം ആണ്.122 പേജുകൾ ഉള്ള ഈ പുസ്തകം amazon(https://www.amazon.in/dp/9390800269) ഇൽ ലഭ്യമാണ്.
വിപിൻ ജെ കെ
പരേതനായ കെ. ജയപ്രകാശ് നാരായണന്റെയും ശ്രീമതി കു ഷീലയുടെയും മകൻ. പിതാവ് തിരുവനന്തപുരം അക്കൗണ്ട് ജനറൽ ഓഫീസിൽ സീനിയർ അക്കൗണ്ടന്റ് ആയിരുന്നു. അമ്മ വീട്ടമ്മയും.
തിരുവനന്തപുരം ഗവൺമെന്റ് മോഡൽ ബോയ്സ് ഹൈസ്ക്ക പേരൂർക്കട കൺകോർഡിയ എച്ച്.എസ്.എസ്, എം.ജി കോളേജ് എന്നീ വിദ്യാലയങ്ങളിൽ പഠനം. ബി.കോം ബിരുദധാരി. ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ഭാര്യ ശരണ്യ ആർ പ്രസാദ്, മക്കൾ നിരഞ്ജൻ. വി.എസ്, ആര്യൻ. വി.എസ്.: Email: jk.vipin@gmail.com
Phone: 9846944977
Comments