top of page

കപാലം (ഒരു പോലീസ് സർജന്റെ കുറ്റാന്വേഷണ യാത്രകൾ) By Dr B Umadathan

"ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ" എന്ന പുസ്തകം വാങ്ങാനായി DC Books യിൽ കയറിയപ്പോഴാണ് ഈ പേര് എന്നെ ആകർഷിച്ചത്.ചൂടപ്പം പോലെ വിട്ടുപോകുന്ന പുസ്തകം ആണ് എന്ന കടക്കാരന്റെ അഭിപ്രായം കേട്ടപ്പോൾ രണ്ടാമതൊന്നു ആലോചിച്ചില്ല .കടക്കാരന്റെ അഭിപ്രായം തെറ്റിയില്ല, ഒറ്റ ഇരുപ്പിനു വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന ഗംഭീര പുസ്തകം.അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങൾ പോലെ വായനക്കാരന് അധികം പരിചയമില്ലാത്ത കുറ്റാന്വേഷണത്തിലെ ജീവശാസ്ത്രത്തിലേക്ക് നമ്മളെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്ന ഒരനുഭവം ആയിരുന്നു ഈ വായന.

"കപാലം" എന്ന സംസ്‌കൃത വാക്കിന്റെ അർഥം തലയോട്ടി എന്നാണ് .ഈ കപാലത്തിലെ മുറിവുകളുടെ വ്യതിയാനങ്ങൾ ഒരാളുടെ മരണത്തെ ആത്മഹത്യയാണോ കുലപാതകം ആണോ എന്നും,അത് എങ്ങനെ സംഭവിച്ചു എന്നും വ്യക്തമാക്കുന്ന പല സൂചനകളും നൽകുന്നു എന്ന തിരിച്ചറിവാണ് ഈ പുസ്തകത്തിലെ ആദ്യത്തെ കുറ്റാന്വേഷണ കഥ. പ്രവചനാതീതമായ സങ്കീർണതകൾ ആലോചിച്ചു കൂട്ടുന്ന നമ്മുടെ തലച്ചോറിനെ ഒരു ആയുഷ്കാലം മുഴുവനും ഭദ്രമായി സൂക്ഷിക്കുന്ന ഈ കപാലം ഒരു Postmartum ടേബിളിൽ വാള് കൊണ്ട് മുറിക്കപ്പെടുന്ന കേവലം ഒരു തെളിവായി മാറുന്നു എന്ന ചിന്ത എന്നെ ഒരു രാത്രി മുഴുവനും വേട്ടയാടി.

വ്യത്യസ്തമായ 15 കുറ്റാന്വേഷണ കഥകൾ ഉൾപ്പെടുന്ന ഈ പുസ്തകം അതിന്റെ ആഖ്യാന ശൈലി കൊണ്ടും വളരെ ശ്രദ്ധേയമാണ്.ഒട്ടും മടുപ്പ് തോന്നിക്കാതെ ജീവശാസ്ത്ര പ്രതിഭാസങ്ങളെ അവതരിപ്പിക്കുകയും, ആകാംഷയുടെ മുൾമുന കഥാവസാനം വരെ നിലനിർത്തുകയും ചെയ്യുന്നതിൽ ലേഖകൻ പ്രേത്യേകം ശ്രദ്ധചെലുത്തിയിട്ടുണ്ട്.

എത്ര ആസൂത്രിതമായി ചെയ്ത കൊലപാതകം ആണെങ്കിലും,ഖാതകനിലേക്ക് വിരൽചൂണ്ടുന്നു തെളിവുകൾ ശരീരം തന്നെ പലപ്പോഴും സൂക്ഷിച്ചു വയ്ക്കും, എന്നതിന്റെ ഓർമപ്പെടുത്തലാണ് ഇതിലെ ഓരോ'കഥകളും.ഫോറൻസിക് ശാസ്ത്രശാഖയുടെ വളർച്ചയുടെയും അത് പ്രയോജനപ്പെടുത്തുന്ന സർജന്മാരുടെ സമർഥ്യവും കൊണ്ട് രക്ഷപെടുന്ന നിരപരാധികളുടെയും കൂടെ കഥയാണ് ലേഖകൻ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നത്.ഫോറൻസിക് ശാസ്ത്ര്ശാഖ കുറ്റാന്വേഷണത്തിൽ എത്രത്തോളം പ്രധാനപെട്ടതാണ് എന്ന് ഈ കഥകൾ പറയാതെ പറഞ്ഞുതരുന്നു എന്നതാണ് സത്യം.


254 പുറങ്ങൾ ഉള്ള ഈ പുസ്തകം DC ബുക്ക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത് .ഏതു തരത്തിലുള്ള വായനക്കാരനും അഭികാമ്യം ആയ പ്രസ്തുത പുസ്തകം ലേഖകന്റെ മറ്റു പുസ്തകങ്ങളും വാങ്ങിക്കാൻ എനിക്ക് പ്രചോദനം ആയി .


ഡോക്ടർ ബി ഉമാദത്തൻ

1946 മാർച്ച് 12 ന് സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന പ്രഫ. കെ. ബാലരാമപ്പണിക്കരുടെയും ചാവർകോട് ജി. വിമലയുടെയും മകനായി തിരുവനന്തപുരത്തെ വർക്കലയിൽ ജനനം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മെഡിക്കൽ കോളേജുകളിൽ പ്രഫസറും വകുപ്പ് തലവനും പൊലീസ് സർജനുമായിരുന്നു.ഗവ മെഡിക്കോ ലീഗൽ എക്സ്പെർട്ട് ആൻഡ് കൺസൾട്ടന്റ്, കേരള പൊലീസിന്റെ മെഡിക്കോ ലീഗൽ ഉപദേശകൻ, ലിബിയ സർക്കാരിന്റെ മെഡിക്കോ ലീഗൽ കൺസൾട്ടന്റ് തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസും പിന്നീട് എം.ഡി.യും പാസായി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ട്യൂട്ടറായാണ് ജോലിയിൽ പ്രവേശിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ മെഡിക്കൽ കോളേജുകളിൽ പ്രൊഫസറും വകുപ്പ് തലവനും പോലീസ് സർജനുമായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സ്റ്റേറ്റ് മെഡിക്കോ ലീഗൽ അഡ്വൈസർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.അമൃത മെഡിക്കൽ കോളേജിൽ മെഡിക്കൽ ഓഫീസറും ഫൊറൻസിക് വകുപ്പ് തലവനുമായിരുന്നു. കിംസ് ആശുപത്രിയുടെ അഡ്മിനിസ്ട്രേഷൻ ഡയറക്ടറുമായിരുന്നു.ഫൊറൻസിക് മെഡിസിൻ അടിസ്ഥാനമാക്കി പ്രധാനപ്പെട്ട പല കേസുകൾക്കും തുമ്പുണ്ടാക്കുന്നതിൽ കേരള പോലീസിനെ ഡോ. ഉമാദത്തൻ സഹായിച്ചിട്ടുണ്ട്.2019 ജൂലൈ 3-ന് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.


 

My rating 4.5 out of 5


 

87 views3 comments

3 Comments

Rated 0 out of 5 stars.
No ratings yet

Add a rating
reshmi rajendran
reshmi rajendran
Feb 19, 2022

Looking forward to read this book after going through your article

Like

ash.sivanandan
ash.sivanandan
Feb 07, 2022

Well written 👍

Like
Aneesh J R
Aneesh J R
Feb 07, 2022
Replying to

🙏

Like
bottom of page