നന്ദിതയുടെ കവിതകൾ
- Aneesh J R
- May 3
- 2 min read

ഒരു രാത്രിയുടെ ഇരുട്ടിന് പ്രതീക്ഷയുടെ വെളിച്ചം പകരുന്ന സൂര്യനെ പോലെയാണ് എനിക്ക് ഒരു രാവിലെ "നന്ദിതയുടെ കവിതകൾ " എന്ന പുസ്തകം ലഭിക്കുന്നത് . എന്റെ കണ്ണുകളിലെ പ്രകാശം എത്രയോ തവണ വായിച്ച ആ കവിതകളെ കുറിച്ചോർത്താനോ അതോ നന്ദിത എന്ന ചിന്താമണ്ഡലത്തിനു അപ്പുറമുള്ള വ്യക്തിമുദ്ര കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല.എങ്കിലും പല ദിശകളിൽ വായിച്ച കവിത ശാലകങ്ങൾ ഒരു പുസ്തകത്തിൽ ചാലിച്ച ഒലിവു പുബ്ലിക്കേഷന്സിനും ,ലിജിക്കും എന്റെ പ്രിയ സുഹൃത്തിനും സ്തുതി .
ചില കവിതകൾ മറ്റൊരു ലോകത്തിലേക്കും അതുവരെ കണ്ടിട്ടില്ലാത്ത കാഴ്ചകളിലേക്കും ആണ് കൊണ്ടെത്തിക്കുന്നതെങ്കിൽ നന്ദിതയുടെ കവിതകൾ ഇപ്പോഴും കൊണ്ടെത്തിച്ചിരുന്നത് എവിടെയോ നിന്നുപോയ എന്റെ കവിതാലോകത്തിലേക്കാണ്.ചിന്തയിൽ എപ്പോഴും തിളങ്ങി നിന്നിരുന്ന മാനുഷിക-ദൈവിക-ആത്മിക ബന്ധങ്ങളുടെയും ,പ്രണയത്തിന്റെയും , മനുഷ്യ ജീവിതത്തിന്റെ സങ്കീർണമായ കാല്പനിക ഭാവങ്ങളുടെയും ലോകത്തെ കുറച്ചുകൂടി ആഴത്തിൽ മനസ്സിലാക്കുകയും അതിനെ കുറച്ചുകൂടെ വ്യക്തമാക്കി തരികയും ചെയ്ത ഒരു അസാമാന്യ പ്രതിഭയായിയാണ് ഞാൻ നന്ദിതയെ മനസ്സിലാക്കിയിട്ടുള്ളത്.
അവരുടെ കവിതകളും ജീവിതവും ഒരേ സമയം തുറന്നിരിക്കുന്ന ചോദ്യങ്ങളും അടച്ചിട്ട ഉത്തരങ്ങളും ആണ് . കവിതയും കവിയുടെ ചിന്തകളും ഓരോ വായനക്കാരനും തരുന്ന ആസ്വാദനവും ഉത്തരങ്ങളും വ്യത്യസ്തമാണ് , അപ്പോഴാണ് ഒരു കവിത കവിതയും ഒരു കവി കവിയും ആകുന്നത് . നന്ദിനിയുടെ കവിതകൾ എനിക്ക് തരുന്ന ചിന്തകൾ തികച്ചും വ്യക്തിപരമാണ് .ഒരു വേള അത് തീവ്രമായ പ്രണയത്തിന്റെ വിവിധ തലങ്ങളിലേക്ക് കൊണ്ടുപോകുന്നതായി അനുഭവപ്പെടുന്നു , മാനുഷികമായ വൈകാരിതയ്ക്കപ്പുറമായി ,മനസ്സ് കൊണ്ട് അത്യധികമായി ആഴത്തിൽ ഇഴുകിച്ചേരുന്ന ഒരു തീവ്ര തൂലികയുടെ നൊമ്പരപ്പെടുത്തുന്ന പ്രണയനുഭവമായി അകൽച്ചയും, അടുപ്പവും , മരണവും ,ജനനവും ഒക്കെ ചിത്റരീകരിക്കപ്പെടുന്നു.
എന്നാൽ അതെ വരികൾ മനുഷ്യന്റെ "മനസ്സ്" എന്ന പ്രതിഭാസത്തെ പിടിച്ചു നിർത്തി പഠിച്ചു, അതിന്റെ ഏകാന്തമായ വഴികളിലൂടെ നടന്നു ഭ്രാന്തമായി അതുമായി സംവാദിച് , അതിന്റെ ജയപരാജങ്ങളുടെ സ്പന്ദനം തിരിച്ചറിയുന്ന ഒരു കവിഹൃദയവും ഞാൻ കാണുന്നു . മനസ്സിന്റെ ചിന്തകളെ പ്രാപിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന നിമിഷങ്ങൾ ഉണ്ടാക്കുന്ന രഹസ്യങ്ങളുടെ നിധികൂമ്പാരം മറ്റാരാലും കണ്ടുപിടിക്കാൻ കഴിയില്ല എന്നതും ഒരു സത്യമാണല്ലോ ഈ ചിന്തകളുമായി മല്പിടിച്ചുണ്ടായ കവിതകൾ പ്രണയം പോലെ മനോഹരമാണ് എന്ന് നിസംശയം പറയാം . ഒരുപക്ഷെ നന്ദിനി ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ'എന്നോർത്ത് പോകുന്നത് ,കണ്ടെത്തിയ ഉത്തരങ്ങൾ പലതും വ്യക്തമാക്കാൻ മറ്റാർക്കും കഴിയില്ല എന്ന് തിരിച്ചറിയുമ്പോഴാണ്.
ചില നോട്ടങ്ങൾക്കും വരികൾക്കും മനുഷ്യനെ ദഹിപ്പിക്കാൻ കഴിയും എന്നതിനുദാഹരണമാണ് ആ ഫോട്ടോയിൽ കാണുന്ന കണ്ണുകൾ തരുന്ന തീഷ്ണമായ നോട്ടവും , അറിയാത്ത, പറയാത്ത പ്രണയത്തിനുള്ള തീപോലുള്ള ദഹനശക്തി നിറഞ്ഞ വരികളും. വിരക്തികൾക്കൊടുവിൽ മാഞ്ഞുപോയ നന്ദിത ഡയറിത്താളുകളിൽ ഈ കവിതകൾ തന്റെ ജീവിതകാലത്തെ ഒളിപ്പിച്ചു വച്ചതുപോലും , തന്റെ വരികൾക്ക് പലരെയും ഒരുപക്ഷെ തന്നെത്തന്നേയും ദഹിപ്പിക്കാനുള്ള ശേഷി ഉണ്ടെന്ന തിരിച്ചറിവ് കൊണ്ടാകണം .

കവിത എന്നത് ഒരു വികാരമാണെന്നും അത് ആരും അറിഞ്ഞില്ലെങ്കിലും മനുഷ്യന്റെ ഏകാന്തതയെ, മനഃസാക്ഷിയെ ലഹരിപിടിപ്പിക്കുന്നതാണ് എന്നും സ്വന്തം ജീവിതത്തിൽ കുറിച്ച് വച്ചതാണ് ഈ കവി. ഇത് പോലെ ലോകം കാണാതെ പോയ അനേകം കവിതകൾ ,ഫോണിലും നോട്ടുകളിലും എരിഞ്ഞടങ്ങുന്നുണ്ടാകും ഇന്നും. കവിതകളെ സ്നേഹിക്കുവിവർക്കു , മലയാള സാഹിത്യത്തെ സ്നേഹിക്കുന്നവർക്ക് പ്രണയത്തെ സ്നേഹിക്കുന്നവർക്ക് , മരണത്തെ സ്നേഹിക്കുന്നവർക്ക് , സ്നേഹം എന്തെന്ന് അറിയുന്നവർക്ക് ഞാൻ ഈ പുസ്തകം നിർദ്ദേശിക്കുന്നു , വായിക്കു ഒരു ഓർമയായി സൂക്ഷിക്കു .
എഴുത്തു ഒരു ലഹരിയാണ് , വാക്കുകളിലൂടെ പകരുന്ന, മനസ്സിലെ ചിന്തകളെയും രഹസ്യങ്ങളെയും കത്തിച്ചു പുകയ്ക്കുന്ന വൈകാരിക ലഹരി .
അവരുടെ കവിതകളും ജീവിതവും ഒരേ സമയം തുറന്നിരിക്കുന്ന ചോദ്യങ്ങളും അടച്ചിട്ട ഉത്തരങ്ങളും ആണ്............
Nicely Written...Happy to read you once again