top of page

ഞാൻ നാദിയ മുറാദ് - അടിമപ്പെണ്ണിന്റെ അതിജീവനകഥ by പി എസ് . രാകേഷ്

Updated: Sep 6, 2020

നാദിയ മുറാദ് എന്ന പേരാണ് എന്നെ ഈ പുസ്തകത്തിലേക്ക് ആകർഷിച്ചത് .ആധുനിക കാലഘട്ടത്തിന്റെ സ്ത്രീശബ്ദത്തിന്റെ യാഥാർഥവും ആത്മാർത്ഥവും ആയ സ്വരം .ലോകം നോബൽ സമ്മാനം നൽകി ആദരിച്ച ആ വനിതാ രത്നം ആർജവം ഉൾക്കൊണ്ടത് സ്വന്തം ശരീരത്തിനും ആത്മാവിനും അനുഭവിക്കേണ്ടി വന്ന മായ്ക്കാൻ കഴിയാത്ത പീഡനങ്ങളിൽ നിന്നുമാണ് .

അതിജീവനം എന്ന വാക്ക് കാലികപ്രസക്തമാണ് ,നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ചെറിയ തോതിൽ എങ്കിലും ഉണ്ടാകുന്ന ചൂഷണങ്ങളെ അതിജീവിക്കേണ്ടത് ആ ചൂഷണങ്ങളെ മറ്റൊരാൾക്കു അനുഭവിക്കാൻ ബാക്കി വയ്ക്കരുത് എന്ന ലക്ഷ്യത്തോടെ ആയിരിക്കണം എന്ന് നാദിയ മുറാദ് തന്റെ ജീവിതത്തിലൂടെ കാണിച്ചു തരുന്നു .സിനിമകളിൽ മാത്രം കണ്ടിട്ടുള്ള അസാധാരണമായ പീഡനം അനുഭവിക്കുന്ന ഒരു വ്യക്തിയെ അല്ല ഒരു സമൂഹത്തെ തന്നെയാണ് നാദിയ വെളിപ്പെടുത്തുന്നത്  .നമ്മുടെ കാലഘട്ടത്തിലെ നാം നേരിടുന്ന പല  പപ്രീണനങ്ങൾക്കും  ഇല്ലാത്ത അഴം ഉണ്ടാക്കി പൊടിമറ ഉണ്ടാക്കുമ്പോൾ ,നമ്മോടൊപ്പം ഭൂമി പങ്കിടുന്ന ഈ സഹോദരിമാരുടെയും അമ്മമാരുടെയും പിഞ്ചുകുഞ്ഞുങ്ങളുടെയും ജീവിതം നമുക്ക് മുന്നിൽ ഉയർത്തുന്നത് ഒരായിരം ചോദ്യങ്ങൾ ആണ് .

നാണക്കേട് കാരണം മിണ്ടാതിരിക്കുക എന്ന പൊതുരീതി അംഗീകരിക്കാൻ വിസമ്മതിച്ചു കൊണ്ട് ഇരകളുടെ ശബ്ദമായി നാദിയ മാറിയതിലൂടെയാണ്  ,ലോക ശ്രദ്ധ ചൂഷണത്തിന് എതിരായി കൊണ്ട് വരാൻ കഴിഞ്ഞത്.നമ്മുടെ തൊഴിൽ മേഖലയിലും സമൂഹത്തിലും ഉള്ള ഈ ചൂഷണങ്ങളെ പുറത്തു കൊണ്ടുവരാൻ നാദിയ പ്രചോദനം ആകട്ടെ നമുക്ക് പ്രത്യാശിക്കാം .ഒടുവിലായി നാദിയ മുറാദിന്റെ ഈ വാക്കുകൾ ഞാൻ ഇവിടെ ആവർത്തിക്കുന്നു ."സഹിഷ്ണുതയിലും സമാധാനത്തിലും വിശ്വസിക്കുന്ന പരിഷ്‌കൃതസമൂഹങ്ങളെ വാർത്തെടുക്കുന്നതിൽ  വിദ്യാഭാസത്തിനു വലിയ പങ്കുണ്ട്.അതിനാൽ നാം നമ്മുടെ കുഞ്ഞുങ്ങളിൽ മുതൽമുടക്കണം . കാരണം, ഒരു കാലിസ്ലേറ്റിൽ എഴുതിത്തുടങ്ങുന്നതുപോലെ കുട്ടികളെ നമുക്ക് സഹിഷ്ണുതയും സഹവർത്തിത്വവും പഠിപ്പിക്കാൻ ശ്രമിക്കാം".

വെറും 96 പുറങ്ങളിൽ ഈ ജീവിതം എഴുതിത്തീർക്കാനല്ല ഒരു എത്തിനോട്ടം നടത്താൻ ആണ് പി .എസ് .രാകേഷ് എന്ന എഴുത്തുകാരൻ ശ്രമിച്ചിരിക്കുന്നത് അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. "യസീദികളെ "കുറിച്ചുള്ള പശ്ചാത്തല പഠനത്തിലും നാദിയ എന്ന പെൺകുട്ടിയെ അവതരിപ്പിക്കുന്നതിലും ലേഖകൻ കാട്ടിയ ശ്രദ്ധ പ്രശംസനീയമാണ് .എന്നാൽ എവിടെയൊക്കെയോ ചരിത്രവും യാഥാർഥ്യവും കുറച്ചു കൂടി ഉൾപെടുത്താമായിരുന്നു എന്ന തോന്നൽ വായനക്കാരനെ തേടിയെത്തുന്നു.ഞാൻ മലാല ,സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം ,മരങ്ങൾ നട്ട മനുഷ്യൻ (പരിഭാഷ ) തുടങ്ങിയവയാണ് ലേഖകന്റെ മറ്റു കൃതികൾ .

(മാതൃഭൂമി ബുക്സിന്റെ പ്രസ്തുത പുസ്തകത്തിന് 100 രൂപ ആണ് വില )21 views0 comments
bottom of page