top of page

പുഴ കടന്നു പൂക്കളുടെ താഴ്‌വരയിലേക്ക് (Mohanlal)

Updated: Sep 6, 2020

2020 മാതൃഭൂമി സാഹിത്യോത്സവത്തിൽ വച്ചാണ് ഞാൻ മോഹൻലാൽ എന്ന മഹാനടനെ കാണുന്നത് ,അന്ന് അദ്ദേഹത്തിന്റെ യാത്രാവിവരണം ആയ "പുഴ കടന്നു പൂക്കളുടെ താഴ്‌വരയിലേക്ക് " എന്ന പുസ്തത്തിന്റെ പ്രകാശനം ആയിരുന്നു .യാത്രകളും പുസ്തകങ്ങളും ഏറെ ഇഷ്ടപ്പെട്ടിരുന്നത് കൊണ്ടാകാം ആ പുസ്തകത്തിന്റെ ആദ്യ പ്രതികളിലൊന്ന് ഞാൻ സ്വന്തമാക്കിയതു .



മോഹൻലാൽ സന്ദർശിച്ചതും ,ജീവിച്ചതും ആയ 21 സ്ഥലങ്ങളെ ,ഒരു വലിയ നടന്റെയും ഒരു വലിയ യാത്രികന്റെയും കണ്ണുകളിലൂടെ നോക്കി കാണുന്നതാണ് ഈ പുസ്തകത്തിന്റെ കാരം .അദ്ദേഹം സന്ദർശിച്ച ചരിത്ര പ്രസിസിദ്ധമായ ചില സ്ഥലങ്ങൾ ,ശിൽപ്പകല ചാരുതലകൾ നിറഞ്ഞ ക്ഷേത്രങ്ങൾ ,ഇവയിലൂടെ യാത്രതുടങ്ങി ഒടുവിൽ അദ്ദേഹത്തിനു പ്രിയപ്പെട്ട തിരുവനന്തപുരത്തു ഈ പുസ്തകം അവസാനിക്കുകയാണ്.ഒരു നല്ല യാത്രികനാകാൻ കണ്ണ് മാത്രം പോരാ , പോകുന്ന സ്ഥലത്തിന്റെ ചരിത്രപശ്ചാത്തലവും ,സാമൂഹികപ്രസക്തിയും ഒക്കെ പഠിച്ചിരിക്കണം എന്ന് എനിക്ക് അറിവ് പകർന്നു തന്നത് ഈ പുസ്തകം ആണ് .


പ്രസ്തുത പുസ്തകത്തിലെ പല അധ്യായങ്ങളും , വായനക്കാരനെ ഒരു യാത്രക്ക് പ്രചോദിപ്പിക്കുന്നതാണ് എന്നതാണ് ഈ പുസ്തകത്തിന്റെ വിജയം . ഒപ്പം മോഹൻലാൽ എന്ന കലാകാരന്റെ വേറിട്ട് നിൽക്കുന്ന ചിന്തകൾ , യാത്ര ഒരു ചരിത്രാന്വേഷണവും ഒരു പഠന പുസ്തകവും ആണെന്ന് വിളിച്ചുപറയുന്നവയാണ് .("സബ് കാ മാലിക് ഏക് " എന്ന അധ്യായം ഇതിനുദാഹരണം ആണ് )ഒരു നടൻ എന്ന നിലയിലെ ചില പരിമിതികളും ,നേട്ടങ്ങളും ഈ പുസ്തകത്തിൽ അങ്ങിങ്ങായി വീണു കിടക്കുന്നതു വായനക്കാരനു ,ഒരു എഴുത്തുകാരനൊപ്പം ഒരു നടന്റെയും സാമീപ്യം ഉളവാക്കുന്നു .


അവസാനത്തെ ചില അധ്യായങ്ങളിൽ , യാത്രയിൽ കണ്ട കാഴ്ചകളുടെ ആവിഷ്കാരങ്ങളുടെ വർണ്ണനയിൽ ദാരിദ്ര്യം കാണിച്ചു എന്നതൊഴിച്ചാൽ ,യാത്രയെ ഇഷ്ടപെടുന്നവർക്കും ,മോഹൻലാലിനെ ഇഷ്ടപെടുന്നവർക്കും ഈ പുസ്തകം ഒരു അനുഭവം ആയിരിക്കും .

175 പേജുകൾ ഉള്ള പുസ്തകത്തിൽ 100 ഓളം ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു


ചുരുക്കി പറഞ്ഞാൽ ലോകത്തിന്റെ വിശാലതകളേയും വ്യത്യസ്തതകളെയും വിസ്മയങ്ങളെയും ഒരു മഹാനടന്റെ കണ്ണിലൂടെ കാണിച്ചു തരുന്ന ഒരു യാത്രപുസ്തകം .(മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില 280 രൂപയാണ് )


 

My Rating 4 out of 5


 

131 views1 comment
bottom of page